OPACHEADER
Normal view MARC view ISBD view

PRANAYAMAZHA KUDAKKEZHIL

By: Puthukulangara,Sudhakaran.
Material type: materialTypeLabelBookPublisher: India V C Thomas Editions 1 January 2021Description: Paperback.ISBN: 9788195319305.Subject(s): MalayalamDDC classification:
Contents:
കഥ പറയുക എന്നത് കാലത്തോട് ചേർന്നുനിൽക്കാനുള്ള ആസക്തിയാണ്.ജീവിതത്തേയും അനുഭവങ്ങളേയും പുനർനിർമ്മിക്കാനുള്ള ശ്രമവുമാണത്. സ്വന്തം ദേശത്തുകൂടി, സ്നേഹതീരങ്ങളിൽ കൂടി, അസ്വസ്ഥതകളിലും ആനന്ദങ്ങളിലും കൂടി ഓരോ കഥാകാരനും യാത്രചെയ്യുന്നു. ജീവിതം കഥയിലേക്കും കഥജീവിതത്തിലേക്കും പകർത്തിവെക്കുന്നു.ആ ദൗത്യം മനോഹരമായി നിർവഹിക്കുമ്പോൾ വിവേകശാലിയായ വായനക്കാരൻ ആ കഥകളിൽ സ്വയം കണ്ടെത്തുന്നു. അത്തരം വായനക്കാർക്കുള്ള ക്ഷണമാണ് സുധാകരൻ പുതുകുളങ്ങര പ്രണയമഴ കുടയ്ക്കുള്ളിൽ എന്ന കഥാസമാഹാരത്തിലൂടെ നടത്തുന്നത്. സാധാരണ കേരളീയ ഗ്രാമത്തിലൂടെ നടത്തുന്ന യാത്രാനുഭവങ്ങളാണ് ഈ കഥാ സമാഹാരം തരുന്നത്. ലളിതവും സുന്ദരവും ആഴവും പരപ്പുമുള്ള ഗ്രാമജീവിതത്തിൽ നിന്നു പറിച്ചെടുത്തതാണ് ഓരോ കഥയും. അത് കൊണ്ട് അതിൽ മനുഷ്യബന്ധങ്ങളിലെ ഉഷ്ണവും ഊഷ്മളതയും പടർന്നു കിടക്കുന്നു.സ്വപ്നങ്ങളും ആകാംഷയും, വിഷാദവും വിരക്തിയും, പ്രണയവും വിഷാദവും, അലച്ചിലും സ്വസ്ഥതയും ഉണ്ട്‌. മനുഷ്യജീവിതത്തിന്റെ വിഭിന്ന മുഖങ്ങളും വ്യത്യസ്ത കാമനകളും കണ്ടെത്താം. അനുഭവങ്ങളുടെ വേനലും മഴയും ഇവിടെയുണ്ട്. ജീവിതം അതിന്റെ ഇരുട്ടും വെളിച്ചവും വിതറി നിൽക്കുന്നു. കഥകാരൻ ഭാവനക്കും അതിന്റെ സാക്ഷാത് കാരത്തിനും വലിയ സാധ്യതയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഈ പുസ്തകത്തിന്റെ വായന ഉന്മേഷഭരിതമാവുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    average rating: 0.0 (0 votes)
Item type Current location Collection Shelving location Call number Status Date due Barcode Item holds
Books Panampilly Nagar
Malayalam Book Cart PPN-New Arrivals (Browse shelf) Available B5111302
Books Panampilly Nagar
Malayalam Book Cart PPN-New Arrivals (Browse shelf) Available B5111303
Total holds: 0
Browsing Panampilly Nagar Shelves , Shelving location: Book Cart , Collection code: Malayalam Close shelf browser
PPN-New Arrivals Pularvettam (Vol. 1) PPN-New Arrivals Lava PPN-New Arrivals Lava PPN-New Arrivals PRANAYAMAZHA KUDAKKEZHIL PPN-New Arrivals PRANAYAMAZHA KUDAKKEZHIL PPN-New Arrivals Kanjavu | കഞ്ചാവ് PPN-New Arrivals Anas Ahammadinte Kumbasaram | അനസ് അഹമ്മദിൻ്റെ കുമ്പസാരം