Akhilaloka Aaducompany_അഖില ലോക ആടുകമ്പനി
By: Majeed Saeed
.
Material type: 
Item type | Current location | Collection | Shelving location | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|---|
Books | Panampilly Nagar | Malayalam | Book Cart | PPN-RE-R2-S6 (Browse shelf) | Available | B5109457 |
Book Name in English : Akhilaloka Aaducompany
ഇന്ത്യയിൽ ഇവനെപ്പോലൊരു ഭാഗ്യവാൻ കാണത്തില്ല. ഇരുപത്തിനാലു മാസത്തിനിടെ മേ... മേന്ന് മൂന്നാമത്തെ ദൈവത്തെയാണ് കൂസലില്ലാതെ വിളിക്കാൻ പോണത്. ഇന്നത്തെ കാലത്ത് ആരെക്കൊണ്ട് പറ്റുമത്...’’ സിഹോരിയിനത്തിൽ രാജസ്ഥാനിൽ പിറന്നിട്ടും പോക്കറെന്ന പേരിൽ കേരളത്തിലാണ് ആ മുട്ടനാട് ഏറെക്കാലം ജീവിച്ചത്. അവന്റെ മൂന്നാമത്തെയും അവസാനത്തെയും മതംമാറ്റവും പേരുമാറ്റവുമായിരുന്നു അത്. വണ്ണപ്പാറക്കാരി ലില്ലിയും അവളുടെ അരുമയുള്ള ഭർത്താവായി അഭിനയിച്ച ലോറി ബേബിയുടെയും ആസൂത്രണ മികവിലാണ് ഒരു കൊല്ലക്കാലത്തോളം ആ കൊറ്റനാടിന് കർത്താവിൽ വിശ്വസിക്കാൻ കഴിഞ്ഞത്. ബേബിയുടെയും ലില്ലിയുടെയും നിവൃത്തികേടുകൊണ്ടാണ് മുട്ടനെ പിന്നീട് റാവുത്തർ കോളനിയിലെ ബൾക്കീസ് ബീവിക്ക് പോക്കറാക്കാൻ കഴിഞ്ഞത്. ഒരു വിശുദ്ധ ആടിന്റെയും കുറേ മനുഷ്യരുടെയും കഥ പറയുകയാണ് മജീദ് സെയ്ദ് ഈ നോവലിൽ. Kerala book store.com